പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

Published : Jun 16, 2019, 08:31 PM ISTUpdated : Jun 16, 2019, 08:44 PM IST
പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

Synopsis

കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.312 സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് ജോസ് പക്ഷത്തിന്‍റെ അവകാശവാദം

കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ച്  പുതിയ ചെയർമാനെ തെരഞ്ഞെടുത്തതായി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചു. ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കെ എ ആന്റണിയാണ് കത്ത് നല്‍കിയത്. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

312 സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തതെന്നാണ് ജോസ് പക്ഷത്തിന്‍റെ അവകാശവാദം. അതേസമയം സി എഫ് തോമസ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വിട്ടു നിന്നിരുന്നു. പാര്‍ട്ടി പിളര്‍ന്നെന്നും എന്നാൽ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വര്‍ക്കിങ് ചെയര്‍മാൻ പി ജെ ജോസഫ് പ്രതികരിച്ചു. 

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരളാ കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സിഎഫ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തളിപ്പറമ്പിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്, നടപടി കെപിസിസി അംഗം കൊയ്യം ജനാർദ്ദനനെതിരെ
പാലക്കാട് സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന്റെ ചിഹ്നത്തിൽ മാറ്റം; മോതിരമാണ് പുതിയ ചിഹ്നം