
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ വിഴിഞ്ഞത്ത് സമരത്തിന്‍റെ മറവിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരിച്ചു.സമരത്തിന്‍റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കി അക്രമം അഴിച്ചുവിടുന്നതിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷൻ ആക്രമണം. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഡശ്രമങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കാൻ വലിയ പ്രചാരണം ഉയർന്ന് വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam