
തിരുവനന്തപുരം: ഇക്കഴിഞ്ഞ കേരള നിയമ സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീഴാൻ കാരണം എസ്ഐആർ എന്ന വാദം തള്ളി കോണ്‍ഗ്രസ്. ഇന്നലെ കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് കാരണം എസ്ഐആർ ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമർശനവും ഉയർന്നു. ഇത് ഏറ്റുപിടിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിൽ കണ്ടത് ഭരണ വിരുദ്ധ വികാരമാണെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും എസ്ഐആറുമായി മായി ബന്ധമില്ല, സിജെപിയുടെ ഈ ആരോപണം ബിജെപിയെ സഹായിക്കാനാണ് എന്നുമാണ് കോണ്‍ഗ്രസ് നിലവില്‍ ഈ വിഷയത്തിൽ ഉയർത്തുന്ന പ്രതിരോധം.ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം എന്നാണ് ബിജെപിയുടെ ആവശ്യം.
വോട്ടർ പട്ടികയില്‍ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്നലെ ആരോപിച്ചിരുന്നു. കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്‍റെ തോൽവിയും ആസൂത്രിതമാണെന്നും ഈ തോൽവികൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്ക് മാത്രമാണ്, ജീവിച്ചരിക്കുന്നവകരെ മരിച്ചവരാക്കി മാറ്റുന്നത് എങ്ങനെയാണ്? എന്ന് അഭിജീത് ദീപ്കെ ചോദിച്ചു. അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചെന്ന ആരോപണത്തിനും അഭിജീത് മറുപടി പറഞ്ഞു. സമരം ചെയ്യുക എന്നത് അവകാശമാണ് ഔദാര്യമല്ലെന്നും അമിത് ഷാ അനുവാദം നൽകാൻ അത് കുടുംബസ്വത്തല്ല, ബെംഗളൂരുവിൽ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിച്ചത്. ദില്ലിയിൽ എന്തുകൊണ്ട് അത് അനുവദിക്കുന്നില്ല എന്ന് ആദ്ദേഹം ചോദിച്ചു.
കൂടാതെ, രാജ്യത്തെ യുവജനങ്ങൾ നിർഭയരാണെന്നും അവർക്ക് ആകുലതകളില്ല, അറസ്റ്റ് വരിക്കാൻ തയ്യാറാണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ മുന്നോട്ട് തന്നെ പോകും. ഈ പോരാട്ടം സിജെപിയുടെ നിലനിൽപിനായുള്ളതല്ല എന്നും അഭിജീത്ത് പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. സിജെപിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ സംഘടനകളും വിദ്യാത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് രാജ്യ തലസ്ഥാനത്ത് നാല് ദിവസമായി സമരം സംഘടിപ്പിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam