ജി ബൈജുവിൻ്റെ സെക്രട്ടറി നിയമനം: ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ നിയമോപദേശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്

Published : Oct 09, 2026, 07:51 AM IST
Travancore Devaswom Board

Synopsis

2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തിൽ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷൽ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്.

തിരുവനന്തപുരം: 2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തിൽ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷൽ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്. നിലവിൽ ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമാണ് ബൈജു.

2023 ജൂണ്‍ 13ന് ജി ബൈജുവിനെ സെക്രട്ടറിയായി സ്ഥലം മാറ്റി ബോര്‍ഡ് ഇറക്കിയ ഉത്തരവ് 2022 ജൂണ്‍ 20ന് നിലവിൽ വന്ന സ്പെഷൽ റൂള്‍സിന് വിരുദ്ധമെന്നാണ് പരാതി. ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികയിൽ ബിരുദമുള്ളവരെ സ്ഥാനക്കറ്റം വഴി നിയമിക്കണമെന്നാണ് സ്പെഷൽ റൂള്‍സിലെ നിര്‍ദേശം. വകുപ്പുതല പ്രൊമോഷൻ സമിതി അംഗീകരിച്ച പട്ടികയിലുള്ളവരെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടത്. ഇതിന് വിരുദ്ധമായി തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജുവിനെ സ്ഥലം മാറ്റിയതെന്നാണ് വാദം.

തിരുവാഭരണം കമ്മീഷണര്‍ പദവിയ്ക്ക് ബൈജുവിന് 2022 ജൂണ്‍ രണ്ടിന് താത്കാലികമായാണ് സ്ഥാനക്കയറ്റം നൽകിയത്. ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചും മാനദണ്ഡം മറികടന്നും സെക്രട്ടറി നിയമനത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് ലോ ഓഫീസറുടെ ഉപദേശം ബോര്‍ഡ് തേടിയത്. അതേസമയം ബൈജുവിന്‍റെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ബോര്‍ഡിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി സുനിൽകുമാര്‍ തേടിയിരുന്നു. മറുപടിയില്ലാത്തതിനാൽ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകി. ബൈജു എതിര്‍ത്തെങ്കിലും രഹസ്യാത്മതയുള്ളതായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിവരങ്ങള്‍ നൽകാൻ നിര്‍ദേശിച്ചു.

ബൈജു മധുര കാമരാജ് സര്‍വകലാശാലയിൽ നിന്ന് 2016 ഏപ്രിലിൽ ഇംഗ്ലീഷ് ബിരുദം നേടിയെന്ന് സര്‍വീസ് ബുക്കിൽ രേഖപ്പെടുത്തിയെന്ന് അക്കൗണ്ട്സ് ഓഫീസ് അറിയിച്ചെന്നായിരുന്നു ബോര്‍ഡ് മറുപടി. പഠിച്ചത് ഫുള്‍ ടൈമോ പാര്‍ട്ട് ടൈമോ എന്ന വിവരം ബോര്‍ഡിൽ ഇല്ല. പരീക്ഷയ്ക്ക് അനുമതിയോ അവധിയോ തേടിയിട്ടില്ലെന്നും ബോര്‍ഡ് മറുപടി നൽകി. പിന്നാലെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സുനിൽകുമാര്‍ ദേവസ്വം വിജിലന്‍സ് എസ്പിയെ സമീപിച്ചു. കാമരാജ് സര്‍വകലാശാലയിൽ അന്വേഷിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്ന് വിജിലന്‍സ് എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബൈജു സര്‍വീസിൽ നിന്ന് വിരമിച്ചതിനാൽ മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കമെന്ന നിലപാട് എടുത്തു. സ്പെഷൽ റൂള്‍സ് വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കമ്മീഷണര്‍ കേഡറിൽ ബൈജുവെത്തിയെന്ന് വിജിലന്‍സ് പറയുമ്പോള്‍ അത് താത്കാലിക സ്ഥാനക്കയറ്റമെന്നാണ് പരാതിക്കാരുടെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം, സാമൂഹിക മാധ്യമങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ പരിഹാസം
മാസപ്പടി കേസ്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം; ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ വിധി ഇന്ന്