ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്‍റെ മെയിൽ ഐഡി യിൽ മാറ്റം

Published : May 10, 2025, 10:52 AM IST
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്‍റെ  മെയിൽ ഐഡി യിൽ മാറ്റം

Synopsis

പഴയ മെയിൽ ഐ.ഡിക്ക്പകരം ഇനി മുതൽ പുതിയ മെയിൽ ഐഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.

തിരുവനന്തപുരം:  ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ  പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ  മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in.പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in)  പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.
ന്യൂഡൽഹി കേരള ഹൗസിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.ഹെൽപ്‌ലൈൻ നമ്പർ: 011 23747079

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുണ്ടെങ്കിൽ  കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ ഉത്തരവിറക്കി, കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജനുവരി 9 ന് ജസ്റ്റിസ് സൗമെൻ സെൻ ചുമതലയേൽക്കും
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്