കേരളത്തിലാദ്യമായി പതിനായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക്; 10,606 പേര്‍ക്ക് കൂടി രോഗം, 22 മരണം

Published : Oct 07, 2020, 05:58 PM ISTUpdated : Oct 07, 2020, 06:05 PM IST
കേരളത്തിലാദ്യമായി പതിനായിരം കടന്ന് കൊവിഡ് പ്രതിദിന കണക്ക്; 10,606 പേര്‍ക്ക് കൂടി രോഗം, 22 മരണം

Synopsis

സംസ്ഥാനത്തെ കൊവിഡ് വ്യാപനം അപകടകരമായ നിലയിലായതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരമാവധി ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (1), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാര്‍ഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി