സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ്; 3030 പേര്‍ക്ക് രോഗമുക്തി, 12 മരണം

Published : Mar 08, 2021, 06:00 PM ISTUpdated : Mar 08, 2021, 06:08 PM IST
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ്; 3030 പേര്‍ക്ക് രോഗമുക്തി, 12 മരണം

Synopsis

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,046 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.62 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,19,31,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4312 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 117 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 229, കൊല്ലം 139, തിരുവനന്തപുരം 86, എറണാകുളം 130, മലപ്പുറം 127, ഇടുക്കി 100, തൃശൂര്‍ 83, കണ്ണൂര്‍ 65, കോട്ടയം 73, ആലപ്പുഴ 76, പാലക്കാട് 26, കാസര്‍ഗോഡ് 45, പത്തനംതിട്ട 42, വയനാട് 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 2, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3030 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, തൃശൂര്‍ 304, പാലക്കാട് 106, മലപ്പുറം 249, കോഴിക്കോട് 527, വയനാട് 104, കണ്ണൂര്‍ 121, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,236 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,34,895 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,68,505 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5512 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനോട് ഇടഞ്ഞ പ്രേംകുമാറിൻ്റെ അതൃപ്തി മുതലെടുക്കാൻ കോൺ​ഗ്രസ്; നടനുമായി ചർച്ച നടത്തി കോൺ​ഗ്രസ് നേതാക്കൾ
'കണ്ടോളാ'മെന്ന് അന്നേ ഭീഷണി, മാളിൽ പിറകെ നടന്ന് വളഞ്ഞിട്ട് മ‍ർദ്ദിച്ചത് എസ്എഫ്ഐ, കേസ് പൊലീസുകാരനെതിരെ; സേനയില്‍ പ്രതിഷേധം രൂക്ഷം