ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് സ്വദേശി ദുബൈയിൽ നിന്നെത്തിയത് മാർച്ച് 16 ന്

By Web TeamFirst Published Apr 19, 2020, 6:20 PM IST
Highlights

ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് നാട്ടിലെത്തി 34 ദിവസം കഴിഞ്ഞ ശേഷം

കാസർകോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ കാസർകോട് സ്വദേശി. ഇദ്ദേഹം ദുബൈയിൽ നിന്ന് കഴിഞ്ഞ മാർച്ച് 16 നാണ് നാട്ടിലെത്തിയത്. ചെമ്മനാട് തെക്കിൽ സ്വദേശിയാണ് ഈ 48 കാരൻ.  ഇദ്ദേഹം നാട്ടിലെത്തിയിട്ട് 34 ദിവസം പിന്നിട്ടു.

രോഗ വിമുക്തരായ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശുപത്രിയിലും ഉക്കിനടുക്കയിലെ ഗവൺമെന്റ് മെഡിക്കൽ ചികിത്സയിലുള്ളവരാണ്. രണ്ടു പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുൾപ്പടെ സംസ്ഥാനത്ത് ഇന്ന് 13 പേരാണ് രോഗബാധയിൽ നിന്ന് മോചിതരായത്. 

കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടാമത്തെയാൾ കണ്ണൂര്‍ ജില്ലക്കാരനാണ്. അബുദാബിയില്‍ നിന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

click me!