കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ

By Web TeamFirst Published Apr 20, 2020, 6:17 AM IST
Highlights

ഗ്രീൻ സോണിൽപ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതൽ ഇളവെന്നാണ് പൊലീസിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. പക്ഷേ ഇളവുകൾ നാളെ മുതൽ മാത്രമെന്നാണ് രണ്ട് ജില്ലകളിലെയും കളക്ടർമാർ അറിയിച്ചത്

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട അഞ്ച് ജില്ലകളിലുമാണ് ഇളവുകൾ. അതേസമയം സർക്കാർ ഉത്തരവുകളിൽ തുടരുന്ന അവ്യക്തത ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഗ്രീൻ സോണിൽപ്പെട്ട കോട്ടയത്തും ഇടുക്കിയിലും ഇന്ന് മുതൽ ഇളവെന്നാണ് പൊലീസിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. പക്ഷേ ഇളവുകൾ നാളെ മുതൽ മാത്രമെന്നാണ് രണ്ട് ജില്ലകളിലെയും കളക്ടർമാർ അറിയിച്ചത്.

ഇളവുകളിൽ അടിമുടി ആശയക്കുഴപ്പമാണ്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാർത്താക്കുറിപ്പിൽ ഗ്രീൻ സോണിൽപ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയിൽ പ്പെട്ട 5 ജില്ലകളിലും ഇളവുകൾ എന്നായിരുന്നു അറിയിപ്പ്. ഡിജിപിയുടെ വാർത്താക്കുറിപ്പിന് പിന്നാലെ ഇരു ജില്ലകളിലെയും കളക്ടമാർ അറിയിച്ചത് ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകൾ നാളെ മുതലെന്നുമാണ്.

നാളെ മുതലുള്ള ഇളവുകളിൽ ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാമെന്നും ഓട്ടോറിക്ഷകൾക്ക് അനുമതിയുണ്ടെന്നും കളക്ടർമാർ അറിയിച്ചു. രാത്രി ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ ഓട്ടോ, ടാക്സി എന്നിവയ്ക്ക അനുമതിയില്ലെന്ന് വ്യക്തമാക്കി. നേരത്തെ ഇളവുകൾ നൽകിയ കടകൾ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ എന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ആശയക്കുഴപ്പം വർധിച്ച സാഹചര്യത്തിൽ സർക്കാർ വിശദയമായ മാർഗനിർദ്ദേശം വീണ്ടും ഇറക്കിയേക്കുമെന്നാണ് കരുതുന്നത്.

click me!