സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തത് 1 ലക്ഷത്തിലേറെ പേർ, ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി സ്വീകരിച്ചു

Published : Jan 28, 2021, 09:02 PM ISTUpdated : Jan 28, 2021, 09:04 PM IST
സംസ്ഥാനത്ത് വാക്‌സിന്‍ എടുത്തത് 1 ലക്ഷത്തിലേറെ പേർ, ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി സ്വീകരിച്ചു

Synopsis

ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചു. ഇന്ന് 294 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (39) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3416) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1620, എറണാകുളം 3145, ഇടുക്കി 986, കണ്ണൂര്‍ 1662, കാസര്‍ഗോഡ് 507, കൊല്ലം 1286, കോട്ടയം 1724, കോഴിക്കോട് 1749, മലപ്പുറം 1362, പാലക്കാട് 1345, പത്തനംതിട്ട 1587, തിരുവനന്തപുരം 2402, തൃശൂര്‍ 3416, വയനാട് 788 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,07,224 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം