സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് ബ്ലോക് ചെയിൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Published : Jun 04, 2019, 01:22 PM IST
സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് ബ്ലോക് ചെയിൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Synopsis

പ്രവേശന പരീക്ഷ ജൂലൈ 13 നാണ്. പ്രവേശന പരീക്ഷയില്‍ 60% നത്തില്‍ കൂടുതല്‍  സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70% ഫീസ് ഇളവ് ലഭിക്കും.

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.

സയന്‍സ് വിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദം/ എഞ്ചിനീയറിഗില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്.

ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 4 സെന്‍ററുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 6 ആണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. 

പ്രവേശന പരീക്ഷ ജൂലൈ 13 ന് നടത്തും. പ്രവേശന പരീക്ഷയില്‍ 60% നത്തില്‍ കൂടുതല്‍  സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70% ഫീസ് ഇളവ് ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് ; 0471-2700813,8078102119, bcinfo@ictkerala.or
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
ഫാം തൊഴിലാളികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി ബിന്ദു കൃഷ്ണ