പാഠ്യേതര രംഗത്ത് മികവ് കാണിക്കുന്ന വിദ്യാര്‍ത്ഥികൾക്കുള്ള ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്

By Web TeamFirst Published Dec 27, 2022, 9:13 PM IST
Highlights

ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേയ്സ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല

തിരുവനന്തപുരം: സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നൽകി വന്ന ഗ്രേയ്സ് മാര്‍ക്ക് പുനസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അക്കാദമിക് വര്‍ഷം മുതൽ ഗ്രേയ്സ് മാര്‍ക്ക് പുനസ്ഥാപിച്ചുവെന്നാണ് അറിയിപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് ഗ്രേയ്സ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികൾക്ക് ഗ്രേയ്സ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേയ്സ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥയാണ് ഇപ്പോൾ വഴി മാറിയത്. സംസ്ഥാന കായികമത്സരങ്ങളും ശാസ്ത്രമേളയും പൂര്‍ത്തിയാവുകയും സ്കൂൾ കലോത്സവം അടുത്ത ആഴ്ച നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്ക് ഗ്രേയ്സ് മാര്‍ക്ക് നേടിയെടുക്കാനാവും

click me!