"ജവാനെ" തെറ്റിദ്ധരിക്കേണ്ട; വിശദീകരണവുമായി എക്സൈസ് വകുപ്പ്

By Web TeamFirst Published Nov 18, 2020, 2:16 PM IST
Highlights

ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളന്‍റെ അളവ് 42.86 ആണ്. എന്നാല്‍ ജൂലൈ മാസത്തില്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളില്‍ വീര്യം 39 ശതമാനം എന്ന് കണ്ടെത്തി.ഈ  സാഹചര്യത്തില്‍ ഈ ബാച്ചിലെ മദ്യം വില്‍ക്കരുതെന്നാണ് എക്സൈസ് ഉത്തരവ്. 

തിരുവനന്തപുരം: ജവാന്‍ മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങലില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സും എക്സൈസ് കമ്മീഷൻണറും വ്യക്തമാക്കി. ആല്‍ക്കഹോളിന്‍റെ വീര്യം കുറവെന്ന് കണ്ടെത്തിയ മൂന്ന് ബാച്ച് മദ്യം മാത്രമാണ് പിന്‍വലിച്ചത്. ജവാന്‍ഡ കഴിച്ചതിന്‍റെ പേരില്‍ ഗുരുതരവാസ്ഥയില്‍ ആരേയും ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചിട്ടിലെലന്നും അധികൃതര്‍അറിയിച്ചു

എക്സൈസ് വകുപ്പിന്‍റെ ഉത്തരവാണ് വലിയ ആശങ്കക്ക് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സ്ഥാപനമായി ട്രാവന്‍കൂര്‍ ഷുഗേഴ്സ് പുറത്തിറക്കുന്ന ജവാന്‍ ബ്രാന്‍ഡ് റമ്മിന്‍റെ മൂന്ന് ബാച്ചുകളുടെ വില്‍പ്പന്ന മരവിപ്പിക്കാനുള്ള നിര്‍ദ്ദേശമാണിത്. ജവാന്‍ റമ്മില്‍ ഈഥൈല്‍ ആല്‍ക്കഹോളന്‍റെ അളവ് 42.86 ആണ്. എന്നാല്‍ ജൂലൈ മാസത്തില്‍ നിര്‍മ്മിച്ച മൂന്ന് ബാച്ച് മദ്യ സാംപിളില്‍ വീര്യം 39 ശതമാനം എന്ന് കണ്ടെത്തി.ഈ  സാഹചര്യത്തില്‍ ഈ ബാച്ചിലെ മദ്യം വില്‍ക്കരുതെന്നാണ് എക്സൈസ് ഉത്തരവ്. 

എന്നാല്‍ ജവാന്‍ കഴിക്കരുതെന്നും, കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരണം സജീവമായി. ഈ സാഹചര്യത്തിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയ്ര‍മാന്‍ കൂടിയായ എക്സൈസ് കമ്മീഷണര്‍ വിശദീകരണം നല്‍കിയത്.
വില കുറവായതിനാലും സര്‍ക്കാര്‍ സ്ഥാപനം നിര്‍മ്മിക്കുന്നതിനാലും സംസ്ഥാനത്ത് ഏറ്റവുമധികം ഡിമാന്‍റുള്ള മദ്യമാണ് ജവാന്‍.പ്രതിദിന ഉത്പാദനം ഉയര്‍ത്തണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജവാന്‍ റമ്മിനെതിരായ പ്രചാരണത്തിനു പിന്നില്‍ സ്വകാര്യ മദ്യലോബിയാണെന്ന ആക്ഷേപവും ശക്തമാണ്.

click me!