
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. കണ്ണൂരാണ് എലിപ്പനി മൂലം രണ്ട് മരണം റിപ്പോർട്ട് ചെയ്തത്. 9 പേർക്ക് ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു. അതിനിടെ, സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നാല് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഈ മാസം ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി. 12 പേർക്ക് ഡെങ്കിപ്പനിയും എട്ട് പേർക്ക് മലേറിയയും ഇന്ന് സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ട്. 11,776 പേരാണ് ഇന്ന് സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത്.
വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
വെള്ളം നിറയ്ക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക.
ഡെങ്കിപ്പനി പ്രതിരോധത്തിനായി പ്രത്യേകിച്ച് പകൽ സമയത്ത് കൊതുക് സംരക്ഷണം ഉപയോഗിക്കുക.
തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളം കുടിക്കുക.
കനത്ത മഴക്കാലത്ത് റോഡരികിലെ ഭക്ഷണം ഒഴിവാക്കുക.
കൂടുതൽ തവണ കൈ കഴുകുക, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്.
മുറികൾ വായുസഞ്ചാരമുള്ളതാക്കുക, പനിയുള്ളപ്പോൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam