
തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയിൽ സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നൽകാൻ കേരളം. പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നൽകാനാണ് തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവർക്ക് അധ്യാപക ജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി വിധി. കേരളത്തിലെ 50000ത്തോളം അധ്യാപകരെ ബാധിക്കും. നിലവിൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട് ബാധകമായിട്ടുള്ളത് പ്രധാന അധ്യാപകർക്ക് മാത്രമാണ്. കോൺഫിഡൻഷ്യൽ റിപ്പോർട്ട് എല്ലാ അധ്യാപകർക്കും ബാധകമാക്കുന്ന കാര്യം ചർച്ച ചെയ്യും. ഇക്കാര്യം അധ്യാപക സംഘടനകളും ആയി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 9 ന് മുമ്പ് എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിന്റെ പശ്ചാത്തലത്തിൽ ഈ മാസം 10 മുതൽ 20 നുള്ളിൽ ക്ലാസ്സ് പിറ്റിഎ. കൾ വിളിച്ചു ചേർക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എഴുത്തു പരീക്ഷയിൽ മുപ്പത് ശതമാനത്തിന് താഴെ മാർക്കുള്ള കുട്ടികൾക്ക് അധ്യാപകർ അധിക പിന്തുണ നൽകണം. സബ്ജക്ട് കൗൺസിൽ/ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് ചേർന്ന് പ്രത്യേക പഠനപിന്തുണയുടെ കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും അവലോകന റിപ്പോർട്ട് ഡിഡിഇ മാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam