'ഇത് അമൃത് കാല്‍ അല്ല, നല്ല നിലയിൽ അല്ല രാജ്യം പോകുന്നത്, ബജറ്റ് വെറും കോപ്പി പേസ്റ്റ്'; കെഎൻ ബാലഗോപാല്‍

Published : Feb 01, 2024, 06:54 PM ISTUpdated : Feb 05, 2024, 08:42 AM IST
'ഇത് അമൃത് കാല്‍ അല്ല, നല്ല നിലയിൽ അല്ല രാജ്യം പോകുന്നത്, ബജറ്റ് വെറും കോപ്പി പേസ്റ്റ്'; കെഎൻ ബാലഗോപാല്‍

Synopsis

വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാത്തിരുന്നതെന്നും എന്നാല്‍ പ്രതീക്ഷ ഒട്ടും പാലിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാത്തിരുന്നതെന്നും എന്നാല്‍ പ്രതീക്ഷ ഒട്ടും പാലിച്ചില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പഴയ കാര്യങ്ങള്‍ അതുപോലെ കോപ്പി പേസ്റ്റ് അടിച്ച ബജറ്റാണിത്. സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ഒന്നുമില്ല. ഉത്പാദനകുറവിനെ മറികടക്കാൻ പദ്ധതികൾ പ്രഖ്യാപിക്കേണ്ടിയിരുന്നു. തൊഴിൽ, വരുമാന അവസരങ്ങൾ കൂട്ടണമായിരുന്നു. പലശി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തുക ചെലവിടുന്നത്. ആകെ ചെലവിന്‍റെ 25 ശതമാനവും പലിശയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാരാണ് പരിധി കടന്ന് കടമെടുക്കുന്നത്. ആകെ വരുമാനത്തിന്‍റെ 36ശതമാനവും കിട്ടുന്നതും കടമെടുപ്പിലൂടൊയണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളില്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ബജറ്റില്‍ ഒന്നുമില്ല. ഇത് അമൃത് കാല്‍ അല്ല. നല്ല നിലയില്‍ അല്ല രാജ്യം പോകുന്നത്.

ലൈഫ് പദ്ധതിയിൽ ഒഴികെ മറ്റ് പദ്ധതികളിൽ എല്ലാം ബ്രാൻഡിങ് മാനദണ്ഡങ്ങൾ പരമാവധി പാലിച്ചു. പിന്നെ സംസ്ഥാന സർക്കാരിന്‍റെ പേര് പൂർണമായും ഒഴിവാക്കാനാവില്ല. കാർഷിക മേഖലയ്ക്ക് സഹായമില്ല. കേന്ദ്രം സംസ്ഥാനങ്ങളിൽ രാഷ്ട്രീയമായാണ് ഇടപെടുന്നത്. അടുത്ത ബജറ്റും തങ്ങൾ തന്നെ അവതരിപ്പിക്കും എന്നാണ് പറയുന്നത്. വിഴിഞ്ഞം പദ്ധതിക്ക് ഉൾപ്പെടെ സഹായം കിട്ടേണ്ടതാണ് പക്ഷേ സംസ്ഥാനങ്ങളെ മുന്നോട്ട് പോകുന്നതിന് ബജറ്റിൽ ഒന്നുമില്ല. കേരളത്തിന് നിരാശാജനകമാണ്. കുറേക്കൂടി ഫണ്ട് സംസ്ഥാനങ്ങൾക്ക് അനുവദിക്കേണ്ടതാണ്. വിഴിഞ്ഞം അടക്കമുള്ള പദ്ധതികൾ സംസ്ഥാനം വിജയിപ്പിക്കും. ആദ്യ കപ്പൽ വന്നപ്പോഴും പ്രതിസന്ധി ഉണ്ടായിരുന്നു. അത്തരം പദ്ധതികൾ സംസ്ഥാനം വിജയിപ്പിക്കുക തന്നെ ചെയ്യും. സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ മറുപടി രാഷ്ട്രീയമായിരിക്കാമെന്നും കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി, ടിഡി സുനില്‍കുമാറിന് സസ്പെന്‍ഷൻ, വകുപ്പ് തല അന്വേഷണം

 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം