
കൊച്ചി: ലോക്ഡൗൺ കാലത്ത് കാരണമില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ സംസ്ഥാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നടപടി തുടങ്ങി. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റുചെയ്തു. പൊലീസിന്‍റെ ഡ്രോൺ പരിശോധനയിൽ സോജനടക്കം കുറച്ചുപേർ പുറത്തിറങ്ങിയതായി ബോധ്യപ്പെട്ടു. വീട്ടിലേക്ക് പോകാൻ ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല. സോജൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടർന്നാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam