നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും താഴെയിറക്കും കേരള പൊലീസ്! ഇത്തരത്തിലെ ആദ്യ കേസ്, എല്ലാ പ്രതികളും വലയിൽ

Published : Jun 21, 2024, 04:06 PM IST
നക്ഷത്രങ്ങൾക്കിടയിൽ കൂടുകൂട്ടിയാലും താഴെയിറക്കും കേരള പൊലീസ്! ഇത്തരത്തിലെ ആദ്യ കേസ്, എല്ലാ പ്രതികളും വലയിൽ

Synopsis

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ വാട്സ് ആപ്പിലൂടെ സുഹൃത്തിന്റെ വീഡിയോ തയ്യാറാക്കി കോഴിക്കോട് പാലാഴി സ്വദേശിയായ റിട്ടേയേര്‍ഡ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനില്‍ നിന്ന് നാല്‍പതിനായിരം രൂപയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ തട്ടിയെടുത്തത്

കോഴിക്കോട്:  എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാട്സ് ആപ്പ് വഴി സുഹൃത്തിന്‍റെ മുഖം വ്യാജമായി കാണിച്ച് പണം തട്ടിയ കേസില്‍ എല്ലാ പ്രതികളും പിടിയിലായി. സംസ്ഥാനത്തെ ആദ്യ ഡീപ്പ് ഫേക്ക് തട്ടിപ്പ് കേസിലെ  പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലിയെന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം പിടിയിലായത്. പാലാഴി സ്വദേശി രാധാകൃഷ്ണനാണ് കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം രൂപ നഷ്ടമായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ വാട്സ് ആപ്പിലൂടെ സുഹൃത്തിന്റെ വീഡിയോ തയ്യാറാക്കി കോഴിക്കോട് പാലാഴി സ്വദേശിയായ റിട്ടേയേര്‍ഡ് ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനില്‍ നിന്ന് നാല്‍പതിനായിരം രൂപയാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍ തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസമായിരുന്നു വലിയ ആസൂത്രണത്തോടെ നടന്ന ഈ തട്ടിപ്പ്.

ഡീപ്പ് ഫെയ്ക്ക് ടെക്നോളജി ഉപയോഗിച്ച് യഥാര്‍ത്ഥ വ്യക്തികളുടെ രൂപവും ശബ്‍ദും വ്യാജമായി ഉണ്ടാക്കി സംസ്ഥാനത്ത് നടത്തിയ ആദ്യ തട്ടിപ്പ് കേസായിരുന്നു ഇത്. വാട്സ് ആപ്പ് വീഡിയോയില്‍ വന്നത് മുമ്പ് കൂടെ ജോലി ചെയ്ത ആളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പാലാഴി സ്വദേശിയില്‍ നിന്ന് ബാങ്ക് അക്കൗണ്ട് മുഖേന പണം കവര്‍ന്നത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ച് വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട പ്രധാനപ്രതി ഹൈദരാബാദ് സ്വദേശി മുഹമ്മദലി എന്ന പ്രശാന്താണ് കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പിനായി ഉഫയോഗിക്കുന്ന വീഡിയോ എഡിറ്റിങ് - ആനിമേറ്റിങ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്ന് കണ്ടെത്തിയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഗുജറാത്ത് സ്വദേശി കൗശല്‍ ഷാ, മഹാരാഷ്ട്ര സ്വദേശികളായ സിദ്ദേശ് ആനന്ദ് കാര്‍വെ, ഷേക്ക് മുര്‍തസ ഹയാത്, അമരീഷ് അശോക് പാട്ടീല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രശാന്തിന് തട്ടിപ്പ് നടത്താന്‍ സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചു നല്‍കിയ അമരീഷ് അശോക് പാട്ടീല്‍, സിദ്ദേഷ് ആനന്ദ് കാര്‍വെ എന്നിവരെ ഗോവയിലെ ചൂതാട്ടകേന്ദ്രത്തില്‍ നിന്നായിരുന്നു നേരത്തെ കസ്റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയ ഗൂഗിള്‍ പേ അക്കൗണ്ടും ബാങ്ക് അക്കൗണ്ടും നല്‍കിയ കൗശല്‍ ഷായെ ദില്ലിയില്‍ നിന്നായിരുന്നു പിടികൂടിയത്.

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി
ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി