കേരളം സർവ്വസജ്ജം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര നീക്കം സ്വാഗതാർഹമെന്ന് മന്ത്രി

By Web TeamFirst Published Apr 25, 2020, 12:30 PM IST
Highlights

ലോക്ക് ഡൗൺ തീർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സർവ്വകലാശാലാ പരീക്ഷകളും നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിനുള്ള നിർദ്ദേശം നൽകി

തിരുവനന്തപുരം: പ്രവാസികളെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സ്വാഗതാർഹമാണെന്ന് മന്ത്രി കെടി ജലീൽ. പ്രവാസികൾ തിരിച്ചെത്തുന്നതിന്റെ മുന്നോടിയായി കേരളം എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ഇതര മരണങ്ങളിൽ, മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള സൗകര്യം കേന്ദ്രസർക്കാർ ഒരുക്കണം. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എൻഒസി വാങ്ങണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ തീർന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ സർവ്വകലാശാലാ പരീക്ഷകളും നടത്താൻ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. അതിനുള്ള നിർദ്ദേശം നൽകി. എല്ലാ സർവകലാശാലകളും ഓൺലൈനായി ക്ലാസുകൾ പൂർത്തീകരിക്കണം. എത്രയും വേഗം അധ്യയന വർഷം തുടങ്ങാനാണ് ശ്രമിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി അവസാന വർഷ പരീക്ഷകൾ ആദ്യം തീർക്കും. അധ്യയന വർഷം തുടങ്ങാൻ എല്ലാ പരീക്ഷകളും തീരുന്നത് വരെ കാത്തിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

click me!