തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം അൽപ്പസമയത്തിനകം

By Web TeamFirst Published Nov 6, 2020, 3:03 PM IST
Highlights

941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ലാ പഞ്ചായത്തുകളും, 87 മുനിസിപ്പാലിറ്റികളും, 6  കോര്‍പ്പറേഷനുകളുമാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക്. 941 ഗ്രാമ പഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ് മട്ടന്നൂർ ഒഴികെയുള്ള 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും
വിധിയെഴുതും. കൊവിഡ് പശ്ചാത്തലത്തിൽ പോളിംഗിന് പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഈ മാസം പതിനൊന്നിന് നിലവിലെ ഭരണസമിതികളുടെ കാലാവധി തീരും. പുതിയ ഭരണസമിതി വരുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും. കൊവിഡ് പ്രതിസന്ധി മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടത്. 

വടക്കൻ കേരളത്തിൽ യുഡിഎഫ് ജില്ലാ കൺവെൻഷനുകൾ അടക്കം പൂർത്തിയാക്കി കഴിഞ്ഞു, എൽഡിഎഫ് ആകട്ടേ സ്ഥാനർത്ഥി നിർണ്ണയത്തിലടക്കം ഏകദേശ ധാരണയിലെത്തിക്കഴിഞ്ഞു. യുഡിഎഫിൽ ലീഗിൽ മാത്രമാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായിട്ടുള്ളത്. 

കണ്ണൂർ കോർപ്പറേഷൻ ഇക്കുറി നിർണ്ണായകമാണ്.ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ഇവിടെ. കോഴിക്കോട് കോർപ്പറേഷൻ നിലനിർത്താൻ എൽഡിഎഫ് പരമാവധി പരിശ്രമിക്കും. കോഴിക്കോട് കാസർഗോഡ് ജില്ലാ പഞ്ചായത്തുകൾ നോട്ടമിട്ടിരിക്കുകയാണ് യുഡിഎഫ്. വെൽഫയർ 
പാർട്ടിയുമായി ഉണ്ടാക്കിയ ബന്ധം. കോഴിക്കോട് മലപ്പുറം ജില്ലകളിൽ നേട്ടമുണ്ടാക്കുമെന്നാണ് ലീഗ് വിലയിരുത്തൽ.

യുഡിഎഫുമായി ബന്ധമില്ലാത്ത കേന്ദ്രങ്ങളിൽ  എൽഡിഎഫുമായി ബന്ധമുണ്ടാക്കാൻ വെൽഫയർ പാർട്ടി ശ്രമം നടത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വടകര മേഖലയിൽ 4 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആർഎംപിയും യുഡിഎഫും ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

അതേ സമയം എൽജെഡിയുടെ തിരിച്ചുവരവ് കോഴിക്കോട്, കണ്ണൂർ, വയനാട്  ജില്ലകളിൽ ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
 

ചില കണക്കുകൾ നോക്കാം

2015ൽ ബ്ലോക്ക് പഞ്ചായത്തുകളിലെ കക്ഷി നില

click me!