'പരാതികൾ കുറയ്ക്കുക സർക്കാർ ലക്ഷ്യം, അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി'; മന്ത്രി പി. രാജീവ്

Published : Jan 03, 2025, 03:15 PM IST
'പരാതികൾ കുറയ്ക്കുക സർക്കാർ ലക്ഷ്യം,  അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി'; മന്ത്രി പി. രാജീവ്

Synopsis

'ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കും.' - പി.രാജീവ്

എറണാകുളം: പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്ന് മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം. 

ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കും. ഇവയിൽ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽ കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്,  വൈസ് ചെയർമാൻ എം.ജെ. രാജു, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദ്നി ഗോപകുമാർ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, സബ് കളക്ടർ കെ.മീര, അസിസ്റ്റൻ്റ് കളക്ടർ അൻജീത് സിംഗ്, ഡെപ്യൂട്ടി കളക്ടർമാരായ റെയ്ച്ചൽ വർഗീസ്, കെ. മനോജ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തി എടുക്കാതിരിക്കാൻ വധശിക്ഷ തന്നെ വേണമായിരുന്നു'; രാഹുൽ മാങ്കൂട്ടത്തിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല