
തിരുവനന്തപുരം: ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ് അനുവദിച്ചു. വിലക്കയറ്റത്തിന്‍റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്. 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞവർഷം ആകെ 489 കോടി നൽകിയിരുന്നു. കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam