
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി മാറ്റാനുള്ള മുൻ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. ഘടക കോളേജാക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ സമിതിയെ വച്ച ഉത്തരവ് തിരുത്തുകയായിരുന്നു. നിർദേശങ്ങൾ സമർപ്പിക്കാനും വിദഗ്ധരുമായി ചർച്ച നടത്താനുമാണ് സമിതി എന്നാണ് പുതിയ ഉത്തരവ്.
നേരത്തെ ഘടക കോളേജാക്കൽ നടപടികൾ നടപ്പാക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ ചുമതലകളാണ് പുതിയ ഉത്തരവിലൂടെ പുതുക്കിയത്. ഇതനുസരിച്ച് നേരിട്ട് ഉത്തരവ് നടപ്പാക്കുന്നതിന് പകരം, സി.ഇ.ടിയിലെ അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് വിദഗ്ധർ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്താനും നിർദേശങ്ങൾ സമർപ്പിക്കാനുമാണ് പുതിയ നിർദേശം. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതിയും ഉന്നതവിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam