കറണ്ടില്ല, കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്ഥരോട് കയർത്ത നാട്ടുകാർക്ക് പണി കിട്ടി, പൊലീസ് കേസ്

Published : Jul 25, 2026, 08:07 AM IST
kseb

Synopsis

ആലപ്പുഴ ചെന്നിത്തലയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് കയർത്ത നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.

ആലപ്പുഴ : വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസിൽ പോയി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല കെ എസ്ഇ ബി ഓഫീസിൽ ജൂലൈ 18 നുണ്ടായ സംഭവത്തിലാണ് മാന്നാർ പൊലീസ് കേസെടുത്തത്. വൈദ്യുതി മുടങ്ങിയതോടെ ഒരു കൂട്ടം നാട്ടുകാർ ഓഫീസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. കെ എസ് ഇ ബി ജീവനക്കാരുടെ പരാതിയിലാണ് കേസെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സർക്കാർ അയഞ്ഞു, സിഇടിയെ സാങ്കേതിക സർവകലാശാലാ ഘടക കോളേജാക്കാനുള്ള മുൻ ഉത്തരവ് തിരുത്തി
ജിവി രാജാ പുരസ്കാര വിതരണത്തിലെ ക്രമക്കേട്: കൂടുതൽ വിവരങ്ങൾ പുറത്ത്, പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റില്ല