ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, സർക്കാർ പുതിയ തസ്തികകൾ അനുവദിച്ചു, മന്ത്രിസഭായോഗ തീരുമാനം

Published : Feb 05, 2026, 11:18 AM IST
kerala secretariat

Synopsis

സംസ്ഥാന മന്ത്രിസഭാ യോഗം സർക്കാർ സർവീസിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇടുക്കി സർക്കാർ ആയുർവേദ കോളേജ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് എന്നിവിടങ്ങളിൽ പുതിയ തസ്തികകൾ അനുവദിക്കും.  

തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ സർവീസിൽ പുതിയ തസ്തികകൾ അനുവദിച്ചു. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകൾ സൃഷ്ടിക്കും. 21 റെഗുലർ തസ്തികകളും 4 കോൺട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക. 

ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കും. കണ്ണൂർ തായിനേരി എസ്എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച്ച് എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച്ച് എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി. കോട്ടയം അയർക്കുന്നം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എസ് എസ് റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച് എസ് എസ് റ്റി ഇംഗ്ലീഷ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിനും സർക്കാർ അനുമതി നൽകി. ഇന്നലെ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.  

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; കോഴിക്കോട്ടെ മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ച് അപകടം
'നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലേ ? ഇല്ല സാർ എൽഎൽഎമാരുടെ വാഹനം മാത്രമേ പറ്റു'; ചിരിച്ചും ചിന്തിപ്പിച്ചും മാത്യൂ ടി തോമസിന്റെ കുറിപ്പ്