വെറും 13 ദിവസം കൊണ്ട് റെക്കോർഡുകൾ തകർത്ത് മുന്നോട്ട്; ഡിമാൻ്റ് ഉയർന്നതോടെ സംസ്ഥാന സർക്കാർ 10 ലക്ഷം കലണ്ടറുകൾ കൂടി അച്ചടിക്കാൻ ഉത്തരവിട്ടു

Published : Nov 13, 2026, 05:00 PM IST
Kerala Government Calendar 2027 download

Synopsis

സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടർ കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്നതിനാൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷൻ വഴിയാണ് ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടറിന് വൻ വിൽപ്പന. കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12-വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചു. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ എന്ന രീതിയിലാണ് സൗജന്യ കലണ്ടർ നൽകിയിട്ടുള്ളത്.

40 രൂപയാണ് സർക്കാർ കലണ്ടറിൻ്റെ വില. കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിച്ചത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടക്കാൻ സാധിച്ചു. ഈ സാഹചര്യത്തിൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.

നവംബർ 12 വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത് തിരുവനന്തപുരത്തെ ജി.സി.പി (GCP) പബ്ലിക്കേഷൻ വഴിയാണ്. ഇവിടെ നിന്നും 40,360 കലണ്ടറുകൾ (36,749 വിൽപ്പന, 3,611 സൗജന്യം) വിതരണം ചെയ്തു. ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് ഒന്നാമത്. കോട്ടയം 16396, തൃശൂർ 14001, പാലക്കാട് 13117, കോഴിക്കോട് 12665, കൊല്ലം 12594, കണ്ണൂർ 12145, ആലപ്പുഴ 9375, മലപ്പുറം 9039, പത്തനംതിട്ട 4254 മണ്ണന്തല എഫ്.എസ് 1917, കാസർകോട് 1493, വയനാട് 1281 എന്നിങ്ങനെയാണ് മറ്റ് കേന്ദ്രങ്ങളിലെ വിൽപ്പന കണക്ക്.

ഒക്ടോബർ 30 മുതൽ നവംബർ 10 വരെയുള്ള 12 ദിവസങ്ങളിൽ മാത്രം എറണാകുളത്ത് 23,615 കലണ്ടറുകൾ വിറ്റഴിഞ്ഞു (മുൻവർഷം ഇത് 15,998 ആയിരുന്നു). കോട്ടയത്ത് മുൻവർഷത്തെ 13,000-ൽ നിന്ന് 14,970 ആയും, തൃശൂരിൽ 13,000-ൽ നിന്ന് 13,748 ആയും, കോഴിക്കോട് 10,000-ൽ നിന്ന് 12,628 ആയും, കൊല്ലത്ത് 7,000-ൽ നിന്ന് 12,577 ആയും, മലപ്പുറത്ത് 6,000-ൽ നിന്ന് 8,466 ആയും വിൽപ്പന ഉയർന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കയക്കും എന്ന് ഭീഷണി', സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവതിയിൽ നിന്നു പണംതട്ടിയ മിമിക്രി ആർട്ടിസ്റ്റ് റിമാൻഡിൽ
ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി; എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്ന് മമ്മൂട്ടി