ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം

Published : Nov 09, 2026, 08:50 AM IST
Kerala E20 Petrol Check

Synopsis

പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം. ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കേണ്ടെന്നാണ് സർക്കാർ നിർദേശം. ഓയിൽ കമ്പനികളുടെ പ്രതിനിധികളും പരിശോധനയിൽ പങ്കെടുക്കും.

തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് സ്ഥിരീകരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല. തുടർ പരിശോധനകൾ നടത്തണമെന്ന് സർക്കാർ നിർദേശം. പരിശോധനയിൽ ഓയിൽ കമ്പനികളുടെ പ്രതിനിധികളോടും പങ്കെടുക്കാൻ ആവശ്യപ്പെട്ടു. പരിശോധനയ്ക്കായി പെസോ അംഗീകൃത ബോട്ടിലുകൾ എത്തിച്ചു.

കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിൽ ഇന്ന് പരിശോധന നടക്കുന്നത്. നാല് ജില്ലകളിലെ അഞ്ച് പമ്പുകളിൽ നിന്ന് സാംപിളുകൾ ശേഖരിക്കും. പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മന്ത്രി അനൂപ് ജേക്കബിൻ്റെ നിർദേശപ്രകാരം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷനാണ് പരിശോധന നടത്തുക.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ, ഇ20 പെട്രോൾ വിവാദം കേന്ദ്ര സർക്കാർ വിലയിരുത്തും. പെട്രോളിയം മന്ത്രാലയത്തിൽ ഉന്നതതല യോഗം ചേരും. ഇ20 പെട്രോളിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണം ചെറുക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. നിലവിലേത് കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് കാരണം കണ്ടെത്താനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.

പെട്രോളിൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം പരിശോധന ഫലം പുറത്തുവിട്ട് വെളിപ്പെടുത്തിയിരുന്നു. കർണാടകത്തിലെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, സർക്കാരിന്റെ പരിശോധനാ ഫലം തള്ളി എണ്ണക്കമ്പനികളും കേന്ദ്ര പെട്രോളിയം മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള പരിശോധന ഫലത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി എഥനോള്‍ അളവില്‍ ഇങ്ങനെ വ്യത്യാസം എവിടെയുമില്ലെന്നാണ് മന്ത്രാലയം വാദിച്ചത്. എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം നടത്തിയ വിശദീകരണം ഏറ്റെടുത്ത മന്ത്രാലയം രാജ്യമാകെ 893 സാമ്പിളുകള്‍ പരിശോധിച്ചെന്നും 19 ശതമാനം മുതല്‍ 21 ശതമാനം വരെയാണ് എഥനോള്‍ അളവെന്നും ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ നിന്നുള്ള 56 സാമ്പിളുകളും ഇതില്‍ പെടുമെന്ന് മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പെട്രോള്‍ സാംപിളുകള്‍ പരിശോധിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തള്ളി. കേന്ദ്രം മൂടിവെക്കാന്‍ ശ്രമിച്ച പരിശോധന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; ഗതാഗത കുരുക്ക് ഉണ്ടാക്കി, മുനവ്വറലി തങ്ങൾക്കും പികെ ഫിറോസുമുൾപ്പെടെ 12പേർക്കെതിരെ കേസ്
സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു