കണ്ണീര്‍ വാതക ഷെല്ലുകള്‍ക്ക് പുറമേ, 500 തോക്കുകളും ഒന്നരലക്ഷം തിരകളും വാങ്ങാന്‍ കേരളാ പൊലീസിന് അനുമതി

Published : Aug 19, 2019, 10:36 AM IST
കണ്ണീര്‍ വാതക ഷെല്ലുകള്‍ക്ക് പുറമേ, 500 തോക്കുകളും ഒന്നരലക്ഷം തിരകളും വാങ്ങാന്‍ കേരളാ പൊലീസിന് അനുമതി

Synopsis

പുതിയ കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിന് പിന്നാലെയാണ് തീരുമാനം. 3.48 കോടി രൂപയാണ് തോക്കുകള്‍ക്കായി ചെലവിടുക

തിരുവനന്തപുരം: 500 ഇന്‍സാസ് തോക്കുകളും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങാന്‍ കേരളാ പൊലീസിന് അനുമതി. ഇഷാപ്പൂര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിന്നാണ് തോക്കുകള്‍ വാങ്ങുക. 3.48 കോടി രൂപയാണ് തോക്കുകള്‍ക്കായി ചെലവിടുക. പുതിയ കണ്ണീര്‍ വാതക ഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിന് പിന്നാലെയാണ് തീരുമാനം. മഹാരാഷ്ട്രയിലെ വാറന്‍ ഗാവ് ആയുധ നിര്‍മ്മാണശാലയില്‍ നിന്നാണ് തിരകള്‍ വാങ്ങുക. 76.13 ലക്ഷം രൂപ ഇതിനായി ചെലവിടാനാണ് തീരുമാനം. തിരകള്‍ വാങ്ങാനുള്ള പണം ആയുധ നിര്‍മ്മാണ ശാലയ്ക്ക് മുന്‍കൂര്‍ നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി
ശ്യാമൾ മണ്ഡൽ വധക്കേസ്: 20 വർഷത്തിന് ശേഷം മുഖ്യപ്രതിയെ സിബിഐ അറസ്റ്റ് ചെയ്‌തു