ഉടൻ തിരിച്ചെടുക്കണമെന്ന് ജേക്കബ് തോമസ്: വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

By Web TeamFirst Published Jul 30, 2019, 10:17 AM IST
Highlights

വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി

തിരുവനന്തപുരം: ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കത്തയച്ചു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കുമാണ് ഇ -മെയിൽ സന്ദേശം അയച്ചത്. 

അതിനിടെ  സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വ്വീസിൽ തിരിച്ചെടുക്കാനുള്ള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയേക്കും. ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷമാവും തുടർനടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെട്ടെന്ന് പുനർനിയമനം നൽകേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളത്.

click me!