സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം, പൊളിവചനങ്ങൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി 

Published : Aug 27, 2023, 09:34 PM IST
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കം, പൊളിവചനങ്ങൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി 

Synopsis

ചടങ്ങിൻ നടൻ ഫഹദ് ഫാസിൽ, നർത്തകി മല്ലിക സാരാഭായി എന്നിവർ മുഖ്യാതിഥികളായി. ഓഗസ്റ്റ് 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ നടക്കുക.

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓണക്കാലം വറുതിയുടേത് ആകുമോയെന്ന് ചിലർ സംശയിച്ചെന്നും നാടിനെ ആശങ്കയിലാഴ്‌ത്താൻ പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രയാസം അനുഭവിക്കുന്നവർ ഓണം ആഘോഷിക്കണമെന്ന് കരുതി സർക്കാർ ഇടപെട്ട് 18,000 കോടി ചെലവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൻ നടൻ ഫഹദ് ഫാസിൽ, നർത്തകി മല്ലിക സാരാഭായി എന്നിവർ മുഖ്യാതിഥികളായി. ഓഗസ്റ്റ് 2 വരെയാണ് തലസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ നടക്കുക.

കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് വരണം, പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടാകും: മുരളീധരൻ

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉത്സവമായ ഓണത്തിന് ചാരുതയേറ്റാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരത്തിലും മറ്റു ജില്ലകളിലുമായി എഴ് ദിവസം വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളൊരുക്കിയിട്ടുണ്ട്. ഓരോ ജില്ലയുടെയും സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകളോടെ ഒരുക്കിയിട്ടുള്ള വേദികള്‍ തനത് കേരളീയ കലാരൂപങ്ങള്‍ക്കും ജനപ്രിയ കലാവതരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമാണ് എല്ലാ ജില്ലകളിലും ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. 

 

asianet news
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെതിരെ വ്യാപക പോസ്റ്ററുകൾ, അച്ചടക്ക നടപടി ഉണ്ടായേക്കും, നാളെ ജില്ലാ കമ്മിറ്റി യോ​ഗം