നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി

Published : Aug 27, 2023, 08:57 PM ISTUpdated : Aug 27, 2023, 09:45 PM IST
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി

Synopsis

കൊല്ലം സ്വദേശി ആനന്ദവല്ലി വിജയകുമാർ, കോഴിക്കോട് സ്വദേശി സഫീർ എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും കൈയിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണം.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ്  സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂ‍ർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

Read More: 62 ലക്ഷം വില വരുന്ന 1041 ഗ്രാം സ്വ‍ർണം, കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി

നേരത്തെ ഓഗസ്റ്റ് 20-നും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനായിരുന്നു പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്സിൽ നിന്ന് സ്വർണ്ണചെയിനുകളും ജാഫർമോനിൽ നിന്നും  കണ്ടെടുത്തിരുന്നു.  കഴിഞ്ഞ ഓഗസ്റ്റ് 9-നും മലപ്പുറത്തുനിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ മുന്നിയൂരിലായിരുന്നു സ്വർണ്ണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.3 കിലോ സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി, കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി
പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; വാഹനം അലക്ഷ്യമായി ഓടിച്ചു, എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്