
തിരുവനന്തപുരം: പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം 5 ദിവസമായി ചുരുക്കും. ചില വിഭാഗങ്ങൾക്ക് പണം പിന്നീട് നൽകാമെന്ന വ്യവസ്ഥയും വരും. ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ ജോയിൻറ് കൗൺസിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ് എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകൾ ആലോചിക്കുന്നത്. ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെങ്കിൽ ഇളവുകൾ നൽകണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
read more തീവ്രവാദികളെ അറസ്റ്റ് ചെയ്തത് കേരള പൊലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം
മാസം ആറ് ദിവസം ശമ്പളം പിടിക്കുന്നത് 5 ദിവസമായി കുറയ്ക്കുന്നത് അൽപ്പം ആശ്വാസം നൽകുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. 15,000 രൂപ ഓണം അഡ്വാൻസ് എടുത്തവർക്ക് ശമ്പളം പിടിക്കുന്നതിൽ ഇളവ് നൽകും. അവരിൽ നിന്ന് പിന്നീട് ശമ്പളം പിടിക്കും. പിഎഫിൽ നിന്ന് വായ്പ എടുത്തവർക്കും ഇളവ് നൽകും. 30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടിൽ നിന്നും ഒഴിവാക്കാനും ചർച്ച നടക്കുന്നുണ്ട്.
എന്നാൽ വരുമാനം നാലിലൊന്നായി കുറഞ്ഞ സാഹചര്യത്തിൽ സാലറി കട്ടിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു മാസം 12,000 കോടി നികുതി വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് 4,000 കോടിയായി കുറഞ്ഞു. വർഷം ശമ്പളവും പെൻഷനും നൽകാൻ 60,000 കോടിയാണ് വേണ്ടത്. ശമ്പളം പിടിക്കുന്നതിലൂടെ 11 മാസം കൊണ്ട് 5000 കോടിയാണ് കിട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam