കൊവിഡ് മരണങ്ങൾ ഒളിപ്പിച്ചിട്ടില്ല! ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി ആരോഗ്യവകുപ്പിന്‍റെ മറുപടി

Published : Feb 02, 2021, 07:47 AM IST
കൊവിഡ് മരണങ്ങൾ ഒളിപ്പിച്ചിട്ടില്ല! ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി ആരോഗ്യവകുപ്പിന്‍റെ മറുപടി

Synopsis

കൊവിഡ് പ്രതിരോധത്തില്‍ തുടക്കത്തിൽ പ്രശംസകളേറ്റു വാങ്ങിയ കേരള മാതൃക, കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോപണങ്ങളുടെ മുൾമുനിലയിലാണ്. ഇതിനിടയിലാണ് മരണ രജിസ്റ്റര്‍ തന്നെ പ്രസിദ്ധീകരിച്ചുള്ള സര്‍ക്കാര്‍ മറുപടി

തിരുവനന്തപുരം: കൊവിഡ് മരണങ്ങളില്‍ കേരളം കണക്കുകള്‍ ഒളിപ്പിക്കുകയാണെന്ന ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തി ആരോഗ്യവകുപ്പിന്‍റെ മറുപടി. കൊവിഡ് വ്യാപനമുണ്ടായ 2020ല്‍ 2019നേക്കാൾ മരണനിരക്ക് 11.1 ശതമാനം കുറവാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സർക്കാരിന്റെ കൊവിഡ് ഔദ്യോഗിക മരണസംഖ്യ 3760 ആണെങ്കിലും ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മ രേഖപ്പെടുത്തിയ അനൗദ്യോഗിക കണക്കിൽ ഇത് 4607 ആണ്.

2020 ൽ കേരളത്തിൽ ആകെ ഉണ്ടായത് 234536 മരമങ്ങൾ. കൊവിഡ്, പകര്‍ച്ചവ്യാധി ബാധിച്ചുള്ള മരണങ്ങൾ ഉൾപ്പെടെയാണിത്. 2019ലെ ആകെ മരണ സംഖ്യ 263901ഉം. 2019 നേക്കാൾ 11.1 ശതമാനം കുറവാണ് 2020ലെ മരണങ്ങൾ. അതായത് കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴും വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയില്‍ മരണ നിരക്ക പിടിച്ചു നിര്‍ത്താനായെന്ന് കണക്കുകള്‍ നിരത്തി സര്‍ക്കാര്‍ പറയുന്നു. 

അമേരിക്ക, ഇറ്റലി ഉൾപ്പെടെ രാജ്യങ്ങളില്‍ കൊവിഡ് മരണങ്ങൾ കുതിച്ചുയര്‍ന്നപ്പോഴും കേരളത്തിലത് 0.4 ശതമാനത്തിൽ നിര്‍ത്താനായത് നേട്ടമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. കൊവിഡ് മരണങ്ങൾ പലതും പരസ്യമാക്കുന്നില്ലെന്ന നിലപാടെടുത്ത ആരോഗ്യ വിദഗ്ധർ പറയുന്നത് ലോക്ക് ഡൗൺ കാലത്ത് മറ്റ് പകർച്ചവ്യാധികളുടെ വ്യാപനം കുറഞ്ഞതും റോഡപകടങ്ങളിലടക്കം കുറവ് വന്നതുമാണ് ആകെ മരണസംഖ്യ കുറച്ചത് എന്നാണ്.

കൊവിഡ് പ്രതിരോധത്തില്‍ തുടക്കത്തിൽ പ്രശംസകളേറ്റു വാങ്ങിയ കേരള മാതൃക, കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആരോപണങ്ങളുടെ മുൾമുനിലയിലാണ്. ഇതിനിടയിലാണ് മരണ രജിസ്റ്റര്‍ തന്നെ പ്രസിദ്ധീകരിച്ചുള്ള സര്‍ക്കാര്‍ മറുപടി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ