കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറല്‍: കർമ്മ പദ്ധതി സർക്കാർ ഹൈകോടതിക്ക് കൈമാറി

By Web TeamFirst Published Mar 2, 2020, 1:18 PM IST
Highlights

സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് റിപ്പോർട്ടിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്തു കൈമാറാനുള്ള കർമ്മ പദ്ധതി സർക്കാർ ഹൈകോടതിക്ക് കൈമാറി. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരു മാസത്തെ സാവകാശം വേണമെന്ന് റിപ്പോർട്ടിൽ സർക്കാർ ആവശ്യപ്പെട്ടു. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ ഉൾകൊള്ളിച്ചുള്ള വിശദമായ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ഡിവിഷൻ ബഞ്ചിനു കൈമാറി. 

അതേസമയം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തു കൈമാറണം എന്ന സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വ്യാഴാച്ചത്തേക്ക് മാറ്റി. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നൽകുന്ന എല്ലാ ഹർജികളും  നിലവിൽ അപ്പീൽ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ എ എം. ഷഫീക്  വി ജി അരുൺ, എന്നിവർ നിർദ്ദേശം നൽകി.

കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ നേരത്തേ സർക്കാരിനെ  ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. കോടതി ഉത്തരവ് പാലിക്കാത്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

click me!