യാക്കോബായ - ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിൽ നിയമനിര്‍മ്മാണം നടത്തുമെന്ന് സര്‍ക്കാര്‍

Published : Aug 10, 2022, 04:01 PM ISTUpdated : Aug 10, 2022, 04:03 PM IST
യാക്കോബായ - ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിൽ നിയമനിര്‍മ്മാണം നടത്തുമെന്ന് സര്‍ക്കാര്‍

Synopsis

സഭയിൽ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇരുവിഭാഗവും അതിന് മുന്നിട്ടിറങ്ങണമെന്നും കോടതി പരാമർശിച്ചു.

കൊച്ചി: യാക്കോബായ- ഓർത്തഡോക്സ് പളളിത്തർക്കത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിർമാണമെന്ന് അറിയേണ്ടതുണ്ട്. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായിട്ടും രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ കൈയ്യും കെട്ടി നോക്കുനിൽക്കുന്നതെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി. സഭയിൽ ഐക്യവും സമാധാനവും കൊണ്ടുവരികയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇരുവിഭാഗവും അതിന് മുന്നിട്ടിറങ്ങണമെന്നും കോടതി പരാമർശിച്ചു. തി. എന്തെങ്കിലും സമവായ സാധ്യത സർക്കാർ മുന്നോട്ടുവയ്ക്കുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞ കോടതി തങ്ങളും അതിനാണ് ശ്രമിക്കുന്നതെന്നും പരാമർശിച്ചു

ഭൂമിയിടപാട് കേസിൽ മാര്‍ ജോര്‍ജ് ആലഞ്ചേരി നൽകിയ അപ്പീൽ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയത് ഉൾപ്പടെയുള്ള വിവിധ ഹർജികൾ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വെള്ളി ആഴ്ച്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുതെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യമാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചത്. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പ്മാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ‍ര്‍ക്കാരിനെതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും. തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിച്ചു.

തീരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും നഗരത്തിലേക്ക് ബോട്ടുമായി പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞത്തും പൂന്തുറയിലും പൊലീസ് ആദ്യം തടഞ്ഞു. പൊലീസിനെ അവഗണിച്ച് ലോറികളിൽ ബോട്ടു കയറ്റി വന്നവരെ പിന്നെ ജനറൽ ആശുപത്രി പരിസരത്തും ഈഞ്ചക്കലും വെച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധം കനത്തു.

സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചു. ഇതോടെ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മിൽ ഉന്തും തള്ളുമായി.  ആശുപത്രി പരിസരത്ത് ബോട്ട് തടഞ്ഞതോടെ നഗരത്തിലേക്കുള്ള വഴികളിൽ മുഴുവൻ ഗതാഗതക്കുരുക്കായി. ബോട്ടുമായുള്ള സമരത്തിന് അനുമതിയില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഒടുവിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറുമെന്ന് കണ്ട് ബോട്ട് കൊണ്ടുപോകാൻ പൊലീസ് അനുമതി നൽകി.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'