'അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് നിലകൊണ്ടു'; അഭിനന്ദിച്ച് ഗവര്‍ണര്‍

By Web TeamFirst Published Oct 8, 2019, 7:38 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വിദേശവിചാരം 600 എപ്പിസോഡുകൾ പിന്നിട്ടതിന്‍റെ ആഘോഷപരിപാടികളില്‍ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ അഭിനന്ദനം. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന് അഭിനന്ദനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വിദേശവിചാരം 600 എപ്പിസോഡുകൾ പിന്നിട്ടതിന്‍റെ ആഘോഷപരിപാടികളില്‍ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ അഭിനന്ദനം. ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഇപ്പോഴും നിലകൊള്ളുന്നു. വിദേശവിഷയങ്ങള്‍ക്കും നയങ്ങള്‍ക്കും വേണ്ട  പ്രാധാന്യം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഇന്ത്യൻ ഭാഷാ ചാനലുകളിൽ അന്താരാഷ്ട്ര കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഏകപരിപാടിയാണ് വിദേശവിചാരം.  പ്രശസ്തരായ വിദേശകാര്യവിദഗ്ധരും നയതന്ത്രവിദഗ്ധരും  ടി പി ശ്രീനിവാസനൊപ്പം അണിനിരന്ന 600 ഏപ്പിസോഡുകളാണ് ഇതുവരെ പിന്നിട്ടത്.  .  മുൻവിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി, ദിവ്യ എസ് അയ്യർ ഐഎഎസ്, ഏഷ്യാനെറ്റ് ന്യൂസ് ആന്‍റ് മീഡിയ ഡയറക്ടർ ഫ്രാങ്ക് പി തോമസ്, എഡിറ്റർ എം ജി രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  

click me!