'തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ല'; സിപിഎം വിമര്‍ശനത്തില്‍ ഗവര്‍ണര്‍

Published : Aug 29, 2022, 02:08 PM ISTUpdated : Aug 29, 2022, 02:11 PM IST
'തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ല'; സിപിഎം വിമര്‍ശനത്തില്‍ ഗവര്‍ണര്‍

Synopsis

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെയുള്ള സിപിഎം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ആർക്കും ആരെയും വിമർശിക്കാം. പക്ഷേ എന്നെ സമ്മർദ്ദത്തിലാക്കാനാവില്ല. നിയമസഭയെ ബഹുമാനിക്കുന്നു. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 

ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയുടെ പരിഗണനയിൽ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. വൈസ് ചാൻസലർ നിർണയത്തിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും. കെ എസ് ആർ ടി സി പ്രതിസന്ധി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയെങ്കിലും സഭ നടക്കുന്നത് കൂടി കണക്കിൽ എടുത്ത് ഓണത്തിന് ശേഷം ആയിരിക്കും മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുക. സര്‍വകലാശാല നിയമനങ്ങള്‍, ഓര്‍ഡിനന്‍സ് വിഷയങ്ങളില്‍ സര്‍ക്കാറുമായി തുറന്ന എതിര്‍പ്പ് ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു. ലോകായുക്ത നിയമഭേദഗതിയിൽ സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തുകയും ചെയ്തു. 

അതിനിടെ, ഇടതുമുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി പുകഴ്ത്തി സിപിഎം എംഎല്‍എ യു പ്രതിഭ രംഗത്തെത്തി. രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷച്ചടങ്ങിൽ ​ഗവർണർ വേദിയിലിരിക്കവെയാണ് എംഎൽഎയുടെ അഭിപ്രായം. മലയാളം പഠിക്കാൻ ​ഗവർണർ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും എംഎല്‍എ പറഞ്ഞു.

'രാഷ്ട്രീയ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ​ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്' ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം
ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ, ശ്രീലഖേക്കെതിരായ ഹർജിയിൽ മറുപടിക്ക് സമയം തേടി അതിജീവിത