ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

Published : Aug 21, 2022, 06:17 AM ISTUpdated : Aug 21, 2022, 06:33 AM IST
ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

Synopsis

പ്രത്യേക സെനറ്റ് യോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് പ്രമേയം കൊണ്ട് വന്നത് ചട്ട വിരുദ്ധമാണെന്നാണ് രാജ് ഭവൻ വിലയിരുത്തൽ.

തിരുവനന്തപുരം : കേരള വിസിക്കെതിരെ നടപടിക്ക് ഗവർണർ. സെനറ്റിൽ പ്രമേയം പാസ്സാക്കിയ സംഭവത്തിൽ വിശദീകരണം
തേടിയേക്കും. പ്രമേയം പാസാക്കിയത് നല്ല കാര്യമെന്നാണ് ഗവർണർ പരിഹസിച്ചത്. പ്രത്യേക സെനറ്റ് യോഗത്തിൽ അജണ്ടയ്ക്ക് പുറത്ത് പ്രമേയം കൊണ്ട് വന്നത് ചട്ട വിരുദ്ധമാണെന്നാണ് രാജ് ഭവൻ വിലയിരുത്തൽ. സെനറ്റിൽ ചാൻസ്ലർ നോമിനേറ്റ് ചെയ്ത അംഗങ്ങളെ പിൻവലിക്കാനും സാധ്യത ഉണ്ട്. 2010 ഇൽ ഗവർണർക്ക് എതിരെ സെനറ്റിലെ സിപിഎം അംഗങ്ങൾ പ്രമേയത്തിന് ശ്രമിച്ചെങ്കിൽ അന്നത്തെ വിസി ഡോ.ജയകൃഷ്ണൻ എതിർക്കുകയായിരുന്നു.

ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സര്‍വകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സര്‍വകലാശാല ചട്ടം 10-1 പ്രകാരം സെര്‍ച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സര്‍വകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

'പ്രമേയം പാസാക്കിയത് നല്ല കാര്യം'; വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നെന്ന് ഗവര്‍ണര്‍

ഗവർണ്ണർ -സർക്കാർ പോരിനിടെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ഗവർണ്ണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും. ബില്ലുകളെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം, സ്വർണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർക്കാറിനെ നേരിടും. 

ഷാജഹാൻ വധക്കേസിൽ ബിജെപി ബൂത്ത് ഭാരവാഹിയടക്കം നാല് പേര്‍ അറസ്റ്റിൽ, കാണാതായ ആവാസും അറസ്റ്റിൽ

അതേ സമയം, ലോകായുക്ത ഭേദഗതിയിൽ നിലപാട് ചർച്ച ചെയ്യാൻ സിപിഐ നിർവ്വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്.ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലാണ് സിപിഐക്ക് എതിർപ്പ്. ഇതിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരണം അടക്കം നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് മുൻ നിലപാടിൽ നിന്നുള്ള പുറകോട്ട് പോക്കായി പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിട്ടുമുണ്ട്. ബുധനാഴ്ചയാണ് ബില്ല് നിയമസഭയിൽ വരുന്നത്. ഇതിന് മുൻപ് സിപിഎം സിപിഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായ സാധ്യതകളും പരിശോധിച്ച് വരികയാണ്. 

 

PREV
Read more Articles on
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'