
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വ്യക്തിപരമായി യാതൊരു തർക്കവുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിന് ഗവർണർ അറിയാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പോയത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം വിമർശിച്ചു. കാഴ്ചക്കാരനായി നോക്കിനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴികോട് പരിപാടി മാറ്റി വച്ചത് സംഘാടകർ ആവശ്യപ്പെട്ടത് കൊണ്ടാണെന്നും ഗവർണർ പറഞ്ഞു.
"വ്യക്തിപരമായ തര്‍ക്കമായി വ്യാഖ്യാനിക്കരുത്. ഭരണഘടനയും നിയമവും മാത്രമാണ് കണക്കിലെടുത്തത്. നിയമപരമായി സംസ്ഥാന സര്‍ക്കാര‍് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തെ വ്യക്തിപരമായി വ്യാഖ്യാനിക്കരുത്. അത് ശരിയല്ല. തീരുമാനങ്ങൾ ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടം. അത് ഉണ്ടായില്ല. ഭരണഘടനയും ചട്ടവും സര്‍ക്കാര്‍ അനുസരിച്ചേ മതിയാകു," എന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam