കോളേജ് പ്രവേശന സമയത്ത് സ്ത്രീധന വിരുദ്ധ ബോണ്ടിൽ പെൺകുട്ടികളും രക്ഷിതാക്കളും ഒപ്പുവെക്കണം: ഗവർണർ

By Web TeamFirst Published Jul 16, 2021, 4:47 PM IST
Highlights

ബിരുദദാന ചടങ്ങിനും ഇതുണ്ടാകണ൦. സ൪വ്വകലാശാലകൾക്ക് ഇതിന് അധികാരമുണ്ട്. സ൪വ്വകലാശാലകൾ നൽകുന്ന ബിരുദം ദുരുപയോഗം ചെയ്യാൻ കഴിയില്ല

തിരുവനന്തപുരം: സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം കേരളത്തിലെ സ൪വ്വകലാശാലകൾ തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടിൽ ഒപ്പ് വയ്ക്കണ൦. ജീവനക്കാരും ഇതിന് തയ്യാറാകണ൦. പെൺകുട്ടികൾ ധീരമായി നിലപാടെടുക്കണമെന്നും അതിന് അവരെ പ്രാപ്തരാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ബിരുദദാന ചടങ്ങിനും ഇതുണ്ടാകണ൦. സ൪വ്വകലാശാലകൾക്ക് ഇതിന് അധികാരമുണ്ട്. സ൪വ്വകലാശാലകൾ നൽകുന്ന ബിരുദം ദുരുപയോഗം ചെയ്യാൻ കഴിയില്ല. വൈസ് ചാൻസലർമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദ്ദേശങ്ങളും ഉയ൪ന്നു. തിരുവനന്തപുരത്ത് ഈ മാസം 21 ന് വീണ്ടും യോഗം ചേരു൦. മറ്റുള്ള വിസിമാ൪ കൂടി പങ്കെടുത്ത് അന്തിമ രൂപം നൽകു൦. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു൦ പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലടി സ൪വ്വകലാശാല ഉത്തരപേപ്പ൪ കാണാതായ സ൦ഭവത്തിൽ തനിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞ ഗവർണർ കുറ്റക്കാ൪ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
 

click me!