വിവാദങ്ങൾക്കൊടുവിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി

Published : Dec 28, 2020, 12:50 PM ISTUpdated : Dec 28, 2020, 12:55 PM IST
വിവാദങ്ങൾക്കൊടുവിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി

Synopsis

ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല. 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയത്.

നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനി ച്ചിരുന്നതെങ്കിലും ഗവർണർ അനുമതി നൽകിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവർണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നൽകി. ഇതോടെയാണ് ഗവർണർ അയഞ്ഞത്.

31 ന് രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ ചേരുന്ന സഭ കാർഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷം തീരമാനത്തെ അനുകൂലിക്കുന്നുണ്ട്. അതേ സമയം ബിജെപി അംഗമായ ഒ രാജഗോപാൽ എതിർക്കാനാണ് സാധ്യത. അതിനാൽ ഐക്യകണ്ഠമായിപ്രമേയം പാസാക്കാൻ സാധിക്കില്ല. അതേസമയം കേന്ദ്ര നിയമത്തിന് ബദലായി കേരളം കൊണ്ടുവരുന്ന നിയമത്തിൻറെ കരട് തയ്യാറാക്കാൻ ഇന്ന് കൃഷി-നിയമവകുപ്പിലെ ഉദ്യോഗസ്ഥർ യോഗം ചേരുന്നുണ്ട്. ബദൽ നിയമം ജനുവരിയിൽ ചേരുന്ന സഭയിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. 

PREV
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി