പാലക്കാട്ട് ബിജെപി അംഗം വോട്ട് മാറ്റിക്കുത്തി, ബാലറ്റ് മാറ്റി നൽകുന്നതിൽ തർക്കം, ബഹളം

Published : Dec 28, 2020, 12:31 PM IST
പാലക്കാട്ട് ബിജെപി അംഗം വോട്ട് മാറ്റിക്കുത്തി, ബാലറ്റ് മാറ്റി നൽകുന്നതിൽ തർക്കം, ബഹളം

Synopsis

വോട്ടിട്ട ശേഷം ബാലറ്റ് തിരികെ വേണമെന്ന് ബിജെപി അംഗം നടേശൻ ആവശ്യപ്പെട്ടു. എല്ലാ അംഗങ്ങളും തെരഞ്ഞെടുപ്പ് ചട്ടം പാലിക്കണമെന്ന് വരണാധികാരി മറുപടി പറഞ്ഞു. വോട്ടെടുപ്പിനിടെ വൻ ബഹളം, തർക്കം.

പാലക്കാട്: പാലക്കാട് നഗരസഭയിൽ വോട്ട് മാറിക്കുത്തിയ ബിജെപി അംഗം ബാലറ്റ് പേപ്പർ വേറെ വേണമെന്നാവശ്യപ്പെട്ടതിനെതിനെത്തുടർന്ന് വൻ ബഹളം. എൽഡിഎഫ് അംഗത്തിനാണ് മൂന്നാം വാർഡിലെ ബിജെപി അംഗം നടേശൻ മാറി വോട്ട് ചെയ്തത് എന്നാണ് വിവരം. തുടർന്ന് ബാലറ്റ് പേപ്പർ മാറ്റിത്തരണമെന്ന് നടേശൻ വരണാധികാരിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ നടേശന്‍റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു. അത് വരണാധികാരി അംഗീകരിച്ചു. തുടർന്ന് വൻ തർക്കം നടക്കുകയാണ് നഗരസഭയിൽ വോട്ടെടുപ്പിനിടെ.

തത്സമയസംപ്രേഷണം കാണാം:

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി