'ഭരണഘടന സംരക്ഷിക്കാന്‍ മുന്നിലുണ്ട്'; സിഎഎക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ പരസ്യവുമായി കേരള സര്‍ക്കാര്‍

Published : Jan 10, 2020, 02:38 PM ISTUpdated : Jan 10, 2020, 02:40 PM IST
'ഭരണഘടന സംരക്ഷിക്കാന്‍ മുന്നിലുണ്ട്'; സിഎഎക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ പരസ്യവുമായി കേരള സര്‍ക്കാര്‍

Synopsis

ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കൂടുതല്‍ പ്രചാരണങ്ങളുമായി കേരള സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാരിന്‍റെ നിലപാടുകള്‍ വിശദീകരിച്ച് ദേശീയ മാധ്യമങ്ങളില്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ പരസ്യം നല്‍കി. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒന്നിച്ചിറങ്ങുമെന്നും ഒറ്റക്കെട്ടാണെന്നും പരസ്യം വ്യക്തമാക്കുന്നുണ്ട്.

ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന ദേശീയ ജനസംഖ്യ രജിസ്റ്ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കപ്പെടുമെന്ന ആശങ്കയെ തുടര്‍ന്ന് കേരളം എന്‍പിആര്‍ നടപടികള്‍  നിര്‍ത്തിവച്ചിരിക്കുകയാണെന്നും പൗരത്വ ഭേദഗതി നിയമം രാജ്യം ഉയര്‍ത്തിപിടിക്കുന്ന മതേതരമൂല്യങ്ങള്‍ക്ക് എതിരായിരുന്നു എന്നതില്‍ ആശങ്കയും പ്രതിഷേധവും പ്രകടിപ്പിച്ചും കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കാര്യവും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി