
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡി എ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും ഇന്ന് മുതല്‍ ലഭിക്കും. അതേസമയം അഞ്ചുഗഡുക്കളിലായി 13 ശതമാനം ക്ഷാമബത്ത കുടിശ്ശിക ഇനിയും ബാക്കിയുണ്ട്.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് ഏറ്റവും കുറഞ്ഞത് 920 രൂപയുടെ വർധന ശമ്പളത്തിൽ ഉണ്ടാകും. ക്ലർക്ക് തസ്തികയിലുള്ളവർക്ക് 1060 രൂപ കൂടും. എൽപിഎസ്‌എ- 1424 രൂപ, എച്ച്‌എസ്‌എ- 1652 രൂപ, പൊലീസ് കോൺസ്‌റ്റബിൾ-1244 രൂപ, അസി. എൻജിനിയർ-2208 രൂപ, സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്- 1572 രൂപ, നഴ്‌സിങ് ഓഫീസർ 1572 രൂപ എന്നിങ്ങനെയാണ് വർധിക്കുക. 3, 3, 3, 2, 2 ശതമാനം എന്നിങ്ങനെ 2023 ജൂലൈ 1 മുതലുള്ള 5 ഗഡുക്കളാണ് ഇനി നൽകാനുള്ളത്. 2023 ജനുവരി 1 മുതലുള്ള 4 ശതമാനം കുടിശികയാണ് ഇപ്പോൾ നൽകുന്നത്. ഈ ഗഡുവിന്റെ 34 മാസത്തെ കുടിശിക നൽകാനുണ്ട്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ അനുവദിച്ചത് ആകെ 5 ഗഡുക്കളാണ്. ഇവയുടെ 191 മാസത്തെ കുടിശികയും നൽകാനുണ്ട്.
വീഡിയോ സ്റ്റോറി കാണാം