വി.ഡി. സതീശന് ആദ്യ അ​ഗ്നിപരീക്ഷ; നിയമസഭയിൽ മദ്യവും ധാതുഖനനവും കത്തിക്കയറും, ബജറ്റിന്മേലുള്ള ചർച്ചക്ക് ഇന്ന് തുടക്കം

Published : Jun 22, 2026, 06:17 AM IST
vd satheesan

Synopsis

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു. വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. 

കഴിഞ്ഞ ദിവസമാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് രണ്ട് വിഷയങ്ങളിലും എതിർപ്പുന്നയിച്ച് കത്തയച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് വകുപ്പ് മന്ത്രി എം. ലിജു അറിഞ്ഞിട്ടില്ലെന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷം എതിർപ്പുന്നയിച്ച വിഷയം, അധികാരത്തിലേറി ആദ്യ ബജറ്റിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാണിയപ്പാറയിലെ ദുരൂഹത; ആ മൃതദേഹം സിജോയുടേതോ?ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ട സംഭവം; സംശയവുമായി വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുത്ൽ നിയമസഭയിൽ; മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത