റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 26 കോടി; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടതിൽ 742 കോടി കുടിശികയെന്ന് മന്ത്രി

Published : Oct 31, 2023, 12:39 PM IST
റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 26 കോടി; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടതിൽ 742 കോടി കുടിശികയെന്ന് മന്ത്രി

Synopsis

സെപ്തംബര്‍ മാസത്തിലെ കമ്മീഷന്‍ വിതരണത്തിനായാണ് തുക വിനിയോഗിക്കുകയെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. 

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് ഡീലര്‍ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. സെപ്തംബര്‍ മാസത്തിലെ കമ്മീഷന്‍ വിതരണത്തിനായാണ് തുക വിനിയോഗിക്കുക. ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയില്‍ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ അനുവദിക്കാന്‍ സംസ്ഥാനം തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി അറിയിച്ചു. 


കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ റെഡ് സോണ്‍; ഗതാഗതനിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കേരളീയം 2023 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച് സോണായും, മറ്റു ഭാഗങ്ങളെ ഗ്രീന്‍ സോണായും തരം തിരിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുളള റെഡ് സോണില്‍ വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെ വാഹന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാര്‍ക്കിംഗ് അനുവദിക്കില്ല.

40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍, 250 ലേറെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍, 400 ലധികം സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രധാനവേദികളില്‍ ആരോഗ്യവകുപ്പിന്റെയും, ഫയര്‍ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ് യൂണിറ്റിന്റെയും, ആംബുലന്‍സിന്റെയും സേവനം വിവിധ ഭാഗങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള റോഡുകള്‍, ഇടറോഡുകള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കി. കനകക്കുന്നിലും, പുത്തരിക്കണ്ടത്തും രണ്ടു സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. 10 എയ്ഡ് പോസ്റ്റ്, സബ് കണ്‍ട്രോള്‍ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് സുഗമമായി വിവിധ വേദികള്‍ സന്ദര്‍ശിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ്. റെഡ് സോണുകളില്‍ മറ്റു വാഹനങ്ങള്‍ നിരോധിക്കുന്നതിനും പകരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ ഇലക്ട്രിക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. നിശ്ചിത പാര്‍ക്കിംങ് ഏരിയകളില്‍ നിന്നും നിലവിലെ സര്‍വ്വീസുകള്‍ക്കു പുറമെ റെഡ് സോണുമായി ബന്ധിപ്പിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസുകള്‍ ആവശ്യാനുസരണം 10 രൂപാ നിരക്കില്‍ നടത്തും.

നായയെ ലിഫ്റ്റിൽ കയറ്റി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും സ്ത്രീകളും തമ്മിൽ ആദ്യം വാക്കേറ്റം, പിന്നാലെ തല്ലുമാല 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൂക്കുപാലം തകര്‍ന്നത് 2019ലെ പ്രളയത്തില്‍, പരാതി പറഞ്ഞ് മടുത്തു; വെള്ളരിക്കടവില്‍ താല്‍ക്കാലിക പാലം നിര്‍മ്മിക്കുകയാണ് നാട്ടുകാര്‍
മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ