വിവേചനപരം: കേരള സര്‍വകലാശാല സെനറ്റ് പട്ടിക തിരുത്തിയ ചാൻസലര്‍ക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം

Published : May 21, 2024, 09:01 PM ISTUpdated : May 21, 2024, 09:09 PM IST
വിവേചനപരം: കേരള സര്‍വകലാശാല സെനറ്റ് പട്ടിക തിരുത്തിയ ചാൻസലര്‍ക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം

Synopsis

സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് പട്ടിക തിരുത്തിയ ചാൻസലര്‍ ആരിഫ് മുഹമ്മദ് ഖാന് കേരളാ ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ചാൻസലറുടെ സെനറ്റ് നോമിനേഷന്‍ സര്‍വകലാശാല നിയമം അനുസരിച്ചാവണം. സര്‍വകലാശാലാ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള നടപടി തെറ്റാണ്. ചാന്‍സലറുടെ നടപടി തുല്യതയ്ക്ക് വിരുദ്ധവും വിവേചനപരവുമാണ്. വിവേചനാധികാരം യുക്തിപരമായും പക്ഷപാത രഹിതമായും വിനിയോഗിക്കണം. വ്യക്തിപരമായ തീരുമാനം അനുസരിച്ചല്ല ഗവര്‍ണ്ണര്‍ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. സര്‍വകലാശാല നിയമം അനുസരിച്ചുള്ള യോഗ്യത ചാൻസലർ നിയമിച്ചവര്‍ക്കില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണ്ണര്‍ നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവരല്ല. നാല് പേരും സര്‍വകലാശാലയുടെ പട്ടികയിലുള്ളവരേക്കാള്‍ യോഗ്യരല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പേരുകൾ റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. സര്‍വകലാശാല നിയമം അനുസരിച്ചുള്ള യോഗ്യത ചാൻസലർ നിയമിച്ചവര്‍ക്കില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണ്ണര്‍ നിയമിച്ച നാല് പേരും മികച്ച പ്രകടനം കാഴ്ചവെച്ചവരല്ല. നാല് പേരും സര്‍വകലാശാലയുടെ പട്ടികയിലുള്ളവരേക്കാള്‍ യോഗ്യരല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

സർക്കാർ-ഗവർണർ പോരിൽ പ്രധാനപ്പെട്ട ഏടുകളിൽ ഒന്നായിരുന്നു കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്ത ഗവർണറുടെ നടപടി. സർവകലാശാല നൽകിയ 8 വിദ്യാർഥികളുടെ പട്ടിക പൂർണമായി തളളി ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി പശ്ചാത്തലമുളള നാല് പേരെയാണ് ഗവർണർ ശുപാർശ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഏതാനും വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളെ നിയമിച്ച നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയവരെയാണ് ചാൻസലറായ ഗവർണർ ശുപാർശ ചെയ്യേണ്ടതെന്നിരിക്കേ, നാല് എബിവിപി പ്രവർത്തകരുടെ നിയമനം  രാഷ്ടീയ ലക്ഷ്യങ്ങളോടെ എന്നായിരുന്നു ആക്ഷേപം. ഹർജിക്കാരെക്കൂടി പരിഗണിച്ച് ആറാഴ്ചക്കുളളിൽ പുതിയ പട്ടിക തയാറാക്കാനും സിംഗിൾ ബെഞ്ച് നിർദേശിച്ചു. ഉത്തരവ് പരിശോധിച്ച ശേഷം തുടർ തീരുമാനമെന്ന് രാജ്ഭവൻ അറിയിച്ചു. വിധിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വാഗതം ചെയ്തു. സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തിവരിൽ 2 പേർ ഒഴികെ ബാക്കിയെല്ലാവരും ബിജെപി അനുകൂലികളാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. വിദ്യാർഥി പ്രതിനിധികളുടെ നിയമനത്തിന് പിന്നാലെയാണ് എസ്എഫ്ഐ ഗവർണറെ വഴിയിൽ തടഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും