മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

Published : May 21, 2024, 08:44 PM IST
മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

Synopsis

കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്.

തൃശ്ശൂർ: പുന്നയൂർക്കുളം ചമ്മന്നൂരിൽ മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാല് അജ്ഞാതർ മുറിച്ചു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്.  കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്

രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും  ചെയ്തു.  ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന്  വടക്കേക്കാട് പോലീസിൽ പരാതി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ