അതെങ്ങനെ ശരിയാകും! 5 എംഎൽഎമാർ, 2 രാജ്യസഭ എംപിമാരും, മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

Published : Mar 20, 2024, 02:08 AM ISTUpdated : Mar 20, 2024, 02:09 AM IST
അതെങ്ങനെ ശരിയാകും! 5 എംഎൽഎമാർ, 2 രാജ്യസഭ എംപിമാരും, മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

Synopsis

എം എൽ എ മാരായ കെ രാധാകൃഷ്ണൻ, കെ കെ ശൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്,  എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

കൊച്ചി: സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹർജി നൽകിയത്. എം എൽ എ മാരായ കെ രാധാകൃഷ്ണൻ, കെ കെ ശൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്,  എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

തേറമ്പിലിന്‍റെ വീട്ടിലെത്തി അമ്പരപ്പിച്ച് സുരേഷ് ഗോപി, തേറമ്പിലിന്‍റെ പരസ്യ മറുപടി! 'ലക്ഷ്യം യുഡിഎഫ് വിജയം'

ഇവർ നിലവിലുള്ള ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടാണ് മത്സരിക്കുന്നതെന്നും തൽസ്ഥാനം രാജിവെച്ച് മത്സരിക്കാൻ കോടതി നിർദ്ദേശം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി