നാല് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

By Web TeamFirst Published Feb 7, 2021, 4:46 PM IST
Highlights

ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് കൊളിജിയം യോഗം ചേർ‍ന്നത്. ശുപാർശ ചെയ്യപ്പെട്ടവരിൽ മൂന്ന് പേർ സർക്കാർ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്. 

കൊച്ചി: നാല് അഭിഭാഷകരെ കൂടി ജഡ്ജിമാരായി നിയമിക്കാൻ കേരള ഹൈക്കോടതി കൊളിജിയം സുപ്രീംകോടതി കൊളിജിയത്തിന് ശുപാർശ ചെയ്തു. അഭിഭാഷകരായ ടി കെ അരവിന്ദ് കുമാർ, ബസന്ത് ബാലാജി, കെ എ സ‌ഞ്ജീത, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തിട്ടുള്ളത്. 

ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലാണ് കൊളിജിയം യോഗം ചേർ‍ന്നത്. ശുപാർശ ചെയ്യപ്പെട്ടവരിൽ മൂന്ന് പേർ സർക്കാർ അഭിഭാഷകരായി പ്രവർത്തിച്ചിട്ടുണ്ട്. സുപ്രീംകൊടതി കൊളിജിയം, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് ശേഷമാകും രാഷ്ട്രപതി ഇവരെ ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക. നേരത്തെ ശുപാർശ ചെയ്ത ഏഴ് പേരുകൾ  ഇപ്പോഴും നിയമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.

click me!